ബഹിരാകാശത്ത് വിരിഞ്ഞ പൂവ്; നാസയുടെ ചിത്രം വൈറൽ



 വാഷിംഗ്ടണ്‍ : ബഹിരാകാശ വിശേഷ ങ്ങളെക്കുറിച്ചറിയാൻ എപ്പോഴും ആളുകള്‍ക്ക് കൗതുകമാണ്. ഭൂമിക്ക് പുറത്തെ ലോകം, അതിന്‍റെ നിലനില്‍പ്- ഭാവി- ചരിത്രം എല്ലാം ആകാംക്ഷ നൽകുന്നതാണ്.

ഒരുപാട് ഗവേഷണങ്ങളും, പഠനങ്ങളു മെല്ലാം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബഹിരാകാശത്തെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. ഭൂമിക്ക് പുറത്തെ വെള്ളത്തിന്‍റെ ലഭ്യത, ഭക്ഷണത്തിന്‍റെ ലഭ്യത, കൃഷിക്കുള്ള സാധ്യത- എന്നിങ്ങനെ ഭൂമി വിട്ടാല്‍ മനുഷ്യര്‍ക്ക് ജീവിക്കാൻ സാധിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നതിനാണ് കൂടുതല്‍ പേര്‍ക്കും ആകാംക്ഷ.

ഇപ്പോഴിതാ ബഹിരാകാശത്ത് വിരിഞ്ഞ പൂവിന്‍റെ ചിത്രം പങ്കുവച്ചിരിക്കു കയാണ് നാസ. തങ്ങളുടെ ഇൻസ്റ്റ പേജിലൂടെയാണ് ഏറെ സന്തോഷവു കൗതുക വും ഉണര്‍ത്തുന്ന ഫോട്ടോ നാസ പങ്കുവച്ചിരിക്കുന്നത്. 

എഴുപതുകള്‍ മുതല്‍ തന്നെ ബഹിരാകാ ശത്ത് ചെടികള്‍ വച്ചു പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പഠനങ്ങളും പരീക്ഷണങ്ങളും നടന്നു വരുന്നുണ്ടെങ്കിലും 2015 ല്‍ തുടങ്ങിയ പ്രോജക്ടി ന്‍റെ ഭാഗമായുണ്ടാക്കിയ ഗാര്‍ഡനില്‍ വിരിഞ്ഞ പൂവാണത്രേ ഇത്. ബഹിരാകാശ യാത്രിക നും ഗവേഷകനുമായ ജെല്‍ ലിൻഗ്രെന്‍റെ നേതൃത്വത്തിലാണത്രേ ഈ പ്രോജക്ട് യാഥാര്‍ത്ഥ്യമായത്.
Previous Post Next Post