ആലാമ്പള്ളിയിൽ മനുഷ്യജീവന് ഭീഷണിയായി വൈദ്യുത പോസ്റ്റിലേയ്ക്ക് കാട്കയറി കിടക്കുന്നു കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരികൾ



✍🏻 ജോവാൻ മധുമല
പാമ്പാടി : ആലാമ്പള്ളിയിൽ മനുഷ്യജീവന് ഭീഷണിയായി വൈദ്യുത പോസ്റ്റിലേയ്ക്ക് കാട്കയറി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളാകുന്നു നാട്ടുകാർ ചേർന്ന് തെളിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനിൽ കാട്കയറിക്കിടക്കുന്നതിനാൽ അപകടം സംഭവിക്കുമെന്ന കാരണത്താൽ പിൻമാറുകയായിരുന്നു ആലാമ്പള്ളി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിന് എതിർ വശത്തായി ആണ് ഇത്തരത്തിൽ ലൈനിൽ കാട്കയറി കിടക്കുന്നത് അതോടൊപ്പം ആലാമ്പള്ളി എന്ന് സ്ഥലപ്പേര് എഴുതിയ ബോർഡും കാട്കയറി കാണാൻ പറ്റാത്ത അവസ്ഥയിലാണ് മഴക്കാലത്ത് ഇതിന് സമീപത്തുകൂടി നടക്കാൻ പോലും കാൽനട യാത്രികർക്ക് ഭയമാണ് ഉടൻ പരിഹാരം ഉണ്ടായില്ലെങ്കിൽ അപകടം ഉണ്ടാകാനുള്ള സാധ്യത നാട്ടുകാർ പാമ്പാടിക്കാരൻ ന്യൂസിനെ ചൂണ്ടിക്കാട്ടി
أحدث أقدم