ഹോം സ്റ്റേ ലൈസൻസിനായി കൈക്കൂലി വാങ്ങിയ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസറെ വിജിലൻസ് പിടികൂടി





ആലപ്പുഴ :ഹോം സ്റ്റേ ലൈസൻസിന് 2000 രൂപാ കൈക്കൂലി വാങ്ങിയ ടൂറിസം ആഫീസറെ വിജിലൻസ് പിടികൂടി.ആലപ്പുഴ ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ ജെ ഹാരീസ് നീയാണ് വിജിലൻസ് തന്ത്രപൂർവം കുടുക്കിയത്.

ആലപ്പുഴയിലെ പരാതിക്കാരൻ ഹാരിസിനെ സമീപിച്ചപ്പോൾ കൈക്കൂലി ചോദിക്കുകയായിരുന്നു.നിര്ബന്ധമായപ്പോൾ ഇദ്ദേഹം വിജിലൻസിനെ സമീപിക്കുകയും വിജിലൻസ് കൊടുത്ത ഫിനോൾഫ്ത്തലിൽ പൊടി വിതറിയ 2000 രൂപ ഹാരിസിന്റെ ആഫീസിൽ വാച്ചി കൈമാറിയപ്പോൾ മറഞ്ഞിരുന്ന വിജിലൻസ് സംഘം പെട്ടെന്ന് തന്നെ ഹാരിസിനെ പിടികൂടുകയായിരുന്നു.

കോട്ടയം വിജിലൻസ് എസ പി; വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം ,ആലപ്പുഴ വിജിലൻസ് ഡി വൈ എസ് പി ഗിരീഷ് പി സാരഥിയു എം സംഘവുമാണ് അറസ്റ്റ് ചെയ്തത്.സി ഐ പ്രശാന്ത് കുമാർ,സി ഐ രാജേഷ്,

എസ് ഐ മാരായ സ്റ്റാൻലി തോമസ് ,സുരേഷ് കുമാർ ,ബസന്ത്,എ എസ് ഐ ജയലാൽ ,എ സി പി ഒ മാരായ ജയലാൽ ,ഷിജു എസ് ഡി ,സനൽ സഹദേവൻ ,ശ്യാം കുമാർ ,രാജേഷ് പി ടി മനോജ് കുമാർ ,ലിജു എന്നിവർ സംഘത്തിൽ സമ്മിഹിതരായിരുന്നു.




أحدث أقدم