കനാല്‍ റോഡ് കൈയ്യേറി വഴിയടച്ചു; നാട്ടുകാര്‍ക്ക് വഴി ഒരുക്കാന്‍ മന്ത്രി എത്തി

ചെങ്ങന്നൂര്‍: നാലു പതിറ്റാണ്ടായുള്ള കനാല്‍ റോഡ് കൈയ്യേറി വഴിയടച്ചു. വര്‍ഷങ്ങളുടെ ദുരിതങ്ങള്‍ക്കൊടുവില്‍ നാട്ടുകാര്‍ക്ക് വഴി ഒരുക്കാന്‍ മന്ത്രി നേരിട്ട് എത്തി.

പുലിയൂര്‍ പഞ്ചായത്ത് തിങ്കളാമുറ്റം വാര്‍ഡിലെ ആനത്താറ്റ് പിഐപി കനാല്‍ റോഡ് സ്വകാര്യ വ്യക്തി കൈയ്യേറി വഴിയടച്ചതോടൊണ് നാട്ടുകാരുടെ ഗതാഗതം മുടങ്ങിയത്. 
മന്ത്രി സജി ചെറിയാന്റെ മുന്നില്‍ പരാതിയുമായി എത്തിയ നാട്ടുകാരുടെ ദുരിതം നേരിട്ട് കണ്ട് ബോധ്യപ്പെടാനും ഗതാഗതത്തിന് വഴി ഒരുക്കാനുമാണ് ഇന്ന് മന്ത്രി നേരിട്ട് സ്ഥലത്തെത്തിയത്. 

നാട്ടുകാരുടെ പരാതിയില്‍ പറയുന്ന സ്ഥലം വിശദമായി കണ്ട് മനസിലാക്കിയ മന്ത്രി വര്‍ഷങ്ങളുടെ ദുരിതത്തിന് പരിഹാരം നല്‍കാമെന്ന് ഉറപ്പും നല്‍കി.

പിഐപി കനാല്‍ നിര്‍മ്മിച്ച 1976 മുതല്‍ 15ഓളം വീട്ടുകാര്‍ ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നത് ആനത്താറ്റ്-തിങ്കളാമുറ്റം പിഐപി കനാലിന്‍രെ തെക്കുഭാഗത്ത് കൂടിയുള്ള ജീപ്പ് റോഡായിരുന്നു. 
1997 ജനുവരിയില്‍ ജീപ്പ് റോഡിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തി കൈയ്യേറിയതോടെ അന്നത്തെ സിപിഎം ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി പി.കെ ഗോപാലന്റെ നേതൃത്വത്തില്‍ പ്രസ്താവന ഇറക്കി കൈയ്യേറ്റം തിരിച്ചുപിടിച്ച് റോഡ് പൂര്‍വ്വസ്ഥിതിയില്‍ ആക്കുകയായിരുന്നു.

ഇതിനു ശേഷം 2013 ജനുവരിയില്‍ വീണ്ടും ഈ റോഡ് കൈയ്യേറി താഴ്ചയില്‍ മണ്ണെടുത്തുമാറ്റി വീണ്ടും ഗതാഗത യോഗ്യമല്ലാതാക്കി മാറ്റി. കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഗതാഗതത്തിനായി കനാല്‍ റോഡ് ഇല്ലാതായി. 

ഇതോടെയാണ് ഗതാഗതത്തിന് വഴിയില്ലാത്ത നാട്ടുകാരുടെ ദുരിതജീവിതം പരാതിയായി മന്ത്രി സജി ചെറിയാന്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം മന്ത്രി നേരിട്ട് സ്ഥലം സന്ദര്‍ശിച്ച്  പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. 

റവന്യു, പിഐപി വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവരും നാട്ടുകാരും സ്ഥലത്ത് എത്തിയിരുന്നു.
أحدث أقدم