കൊച്ചി: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം കുന്നത്തുനാട്ടിൽ എ-ഐ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം. മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഐ വിഭാഗം നേതാവ് സലിം കെ മുഹമ്മദിന് പരിക്കേറ്റു. ഇദ്ദേഹത്തെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ടുചേർക്കുന്നതിനെ ചൊല്ലിയാണ് ചേലക്കുളത്ത് ഇരു ഗ്രൂപ്പുകളും തമ്മിൽ ഏറ്റുമുട്ടിയത്. ജില്ലാ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കുന്ന എ സ്ഥാനാർത്ഥി അനൂപ് പി.എച്ചിൻ്റെ നേതൃത്വത്തിൽ ആക്രമിച്ചെന്നാണ് സലിം കെ മുഹമ്മദിൻ്റെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സംഭവത്തിൽ കേസെടുക്കുമെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു.
എ-ഐ ഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞ അടി,മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നേതാവിനെ അണികൾ " പഞ്ഞിക്കിട്ടു "
ജോവാൻ മധുമല
0