ക്ഷേത്ര പരിസരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച ദേവസ്വം ബോർഡ് ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി.



കൊല്ലം: കൊല്ലത്ത് ക്ഷേത്ര കോമ്പൗണ്ടിൽ ഡ്യൂട്ടി സമയത്ത് മദ്യപിച്ച ദേവസ്വം ബോർഡ് ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. ഏരൂർ തൃക്കോയ്ക്കൽ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ജീവനക്കാരൻ ബാബുവാണ് പിടിയിലായത്. ഇയാൾക്കെതിരെയുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.

ഏരൂർ തൃക്കോയ്ക്കൽ ക്ഷേത്രത്തിലെ കൊട്ടാരത്തിൽ ഇരുന്ന് ജീവനക്കാരൻ മദ്യപിക്കുമ്പോഴാണ് ദേവസ്വം ബോർഡ് വിജിലൻസ് സംഘം എത്തിയത്. കുളത്തൂപ്പുഴ സ്വദേശി ബാബുവിനെയാണ് തെളിവുകൾ സഹിതം പിടികൂടിയത്. ജീവനക്കാർ ഡ്യൂട്ടി സമയത്ത് മദ്യപിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്ഐ ബിജു രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന
أحدث أقدم