എംഡിഎംഎയുമായി നിയമ വിദ്യാര്‍ഥി പിടിയിൽ; അറസ്റ്റിലായത് വിൽപ്പനക്കിടെ



 കോഴിക്കോട് : എംഡിഎംഎയുമായി നിയമ വിദ്യാര്‍ഥി അറസ്റ്റിൽ. പെരുമ്പാ വൂര്‍ സ്വദേശി മുഹമ്മദ് നൗഫ്(19) ആണ് താമരശ്ശേരി പൊലീസിന്റെ പിടിയിലായത്.

 മയക്കുമരുന്ന് വില്‍ക്കാൻ ശ്രമിക്കുന്ന തിനിടെയാണ് നൗഫ് പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 6.67 ഗ്രാം എംഡിഎംഎയും ഇലക്‌ട്രോണിക് ത്രാസും ബൈക്കും പൊലീസ് പിടികൂടി.

 അടിവാരം പെട്രോള്‍ പമ്പിന് സമീപത്ത് കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ടെ ത്തിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
أحدث أقدم