ആദ്യം പുറത്താക്കി, പിന്നെ മരവിപ്പിച്ചു; സെന്തിൽ ബാലാജി തത്കാലം വകുപ്പില്ലാ മന്ത്രിയായി തുടരും


 
 ചെന്നൈ : നിയമന കോഴക്കേസിൽ അറസ്റ്റി ലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന വി സെന്തിൽ ബാലാജി യെ മന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കിയ നടപടി മരവിപ്പിച്ച് തമിഴ്നാട് ഗവർണർ.

 തത്കാലം ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. ഇന്നലെ രാത്രി ഏഴ് മണിക്കാണ് മന്ത്രിയെ പുറത്താക്കി യതായി രാജ്ഭവൻ വാർത്തക്കുറിപ്പ് ഇറക്കിയത്. 

നാല് മണിക്കൂറിന് ശേഷം, ആറ്റോർണി ജനറലിന്റെ നിയമോപ ദേശം തേടിയെന്നും, മറുപടി കിട്ടുംവരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നു എന്നുമറിയിച്ച് ഗവർണർ ആർ എൻ രവി മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയച്ചു.


Previous Post Next Post