ക്ലിഫ് കുന്നില്‍ നിന്നു താഴേക്ക് വീണ് യുവാവിനു ഗുരുതര പരിക്ക്



 വര്‍ക്കല : ഹെലിപ്പാടിനു സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്നു താഴേക്ക് വീണ് യുവാവിനു ഗുരുതര പരിക്ക്.
                                                                          50 അടിയോളം താഴേക്കാണ് യുവാവ് വീണത്. വീഴ്ചയില്‍ നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റു.

 തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദ സഞ്ചാരിയായ സതീഷ് (30) ആണ് ആപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 12.30 ഓടെയാണ് അപകടം ഉണ്ടായത്. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 പൊലീസും ഫയര്‍ഫോഴ്‌സും എത്തി യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


أحدث أقدم