നേരിട്ട് നിവേദനം സ്വീകരിച്ച് മുഖ്യമന്ത്രി… 3 മണിക്കൂറിനിടെ ലഭിച്ചത് 550 പരാതികൾ


പൊതുജനങ്ങളിൽ നിന്നു നേരിട്ട് പരാതികളും നിവേദനങ്ങളും സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി കൺവൻഷൻ സെന്ററിലെ ധർമടം മണ്ഡലം എംഎൽഎ ഓഫിസിൽ രാവിലെ 9.30 മുതൽ 12.30വരെ 550 പരാതികളാണ് സ്വീകരിച്ചത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് നിവേദനം നൽകി. തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Previous Post Next Post