ഓഗസ്റ്റ് ഒന്നിന് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും'- ചന്ദ്രയാൻ- 3 അവസാന ഭ്രമണ പഥം ഉയർത്തലും വിജയകരം

  

 
 ചെന്നൈ : ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ- 3 ബഹിരാകാശ പേടകം അതിന്റെ അഞ്ചാമത്തേയും അവസാനത്തേതുമായ ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്ച വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ.

 ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയിലുള്ള സമയത്താണ് ഭ്രമണപഥം ഉയർത്തൽ നടന്നത്. 

ഓഗസ്റ്റ് ഒന്നിനു പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ഓഗസ്റ്റ് അഞ്ചിനോ ആറിനോ പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുമെന്നും ഐഎസ്ആർഒ പ്രതീക്ഷ പ്രകടിപ്പിച്ചു.


Previous Post Next Post