പ്രതിസന്ധിക്ക് പരിഹാരമാകുമോ?; പ്ലസ്ടു അധിക ബാച്ചില്‍ തീരുമാനം ഇന്ന്



 തിരുവനന്തപുരം : സംസ്ഥാനത്ത് അധിക പ്ലസ്ടു ബാച്ചുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ ശുപാര്‍ശ ഇന്ന് മന്ത്രിസഭായോഗം പരിഗണിക്കും.

 കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടാനുള്ള വടക്കന്‍ ജില്ലകളില്‍ അധിക ബാച്ച് അനുവദിക്കുന്നതിന് അനുമതി തേടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിനെ സമീപിച്ചത്. 

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളി ല്‍ അധിക ബാച്ച് അനുവദിക്കണ മെന്നതാണ് ശുപാര്‍ശ.

സര്‍ക്കാര്‍ തീരുമാനം എടുത്താല്‍ ഉടന്‍ ഏകജാലക സംവിധാനത്തില്‍ പ്രവേശന നടപടികള്‍ തുടങ്ങും. അധിക ബാച്ചുകള്‍ സ്ഥാപിച്ചാല്‍ ആദ്യം സ്‌കൂള്‍, കോഴ്‌സ് മാറ്റത്തിനാണ് ഓപ്ഷന്‍ ക്ഷണിക്കുക. തുടര്‍ന്ന് മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ സ്വീകരിക്കും.

ഇത് ഈ വര്‍ഷത്തെ അഴസാന അലോട്ട്‌മെന്റായിരിക്കും. നിലവില്‍ ഓഗസ്റ്റ് അഞ്ചിന് പ്രവേശന നടപടി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അധിക ബാച്ചുകള്‍ അനുവദിച്ചാല്‍ പ്രവേശനം ഒരാഴ്ച കൂടി നീട്ടും.

Previous Post Next Post