ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തിയ മന്ത്രി പി. രാജീവിന്റെ പ്രൈവറ്റ് സെകട്ടറിക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്



അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ബി. സേതു രാജ് ബാലകൃഷ്ണനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോൺ പരാതി നൽകി .

അര നൂറ്റാണ്ട് എത്തുന്ന തന്റെ ജീവിതത്തിൽ താൻ സമ്പാദിച്ചത് മുഴുവൻ ഉമ്മൻ ചാണ്ടിയോടുള്ള വെറുപ്പാണെന്നും ഇനി ചെയ്യുന്നത് എല്ലാം അദ്ദേഹത്തോടുള്ള വെറുപ്പ് ആയിരിക്കും എന്നുമാണ് ഫേസ് ബുക്കിലൂടെ സേതു രാജ് ബാലകൃഷ്ണൻ പറഞ്ഞിട്ടുള്ളത്.

വ്യവസായ മന്ത്രി പി. രാജീവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായ സേതുരാജ് ബാലകൃഷ്ണനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും . സംസ്ഥാനത്തെ ഒരു മന്ത്രിയുടെ സ്റ്റാഫിന്റെ പ്രസ്താവന പിൻവലിച്ച് കേരളീയ പൊതു സമൂഹത്തോട് മാപ്പ് പറയണം എന്നും ഡോ. ജിന്റോ ജോൺ ആവശ്യപ്പെട്ടു.

ഇന്നലെ കെ.പി.സി.സി. യുടെ ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തിരുന്നു. ഈ അവസരത്തിൽ മന്ത്രി പി രാജീവിന്റെ അറിവോടെയാണോ ഇത്തരം പ്രസ്താവനകൾ എന്ന് മുഖ്യമന്ത്രി വ്യക്തമാണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോൺ ആവശ്യപ്പെട്ടു.
أحدث أقدم