സംശയ രോഗം – ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ് ഇന്നലെ രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.


സംശയ രോഗം കുടുംബ വഴക്കിലെത്തിയതോടെ പൊന്നാനിയിൽ ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്. ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 ) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കോയ ഒളിവിലാണ്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കുടുംബ വഴക്കാണ് അരും കൊലയിലെത്തിച്ചത്.കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭർത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു. സംഭവം കണ്ട കുട്ടികൾ നിലവിളിച്ചതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. ഉടൻ ഓടിക്കൂടിയ നാട്ടുകാർ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട ഭർത്താവ് കോയക്ക് വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്.
Previous Post Next Post