ചരിത്രപ്രസിദ്ധമായ വെന്നിമല ശ്രീരാമ ലക്ഷണ ക്ഷേത്രത്തിലേക്കുള്ള വഴി തകർന്നു .ജനങ്ങൾ ദുരിതത്തിൽ


പാമ്പാടി.. കർക്കിടകവാവിന് ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തുന്ന വെന്നിമല ശ്രീരാമ ലക്ഷണ ക്ഷേത്രത്തിലേക്കുള്ള വഴി തകർന്നു . കർക്കിടക വാവിന് ആഴ്ചകൾ മാത്രം ശേഷിക്കെ വഴി നന്നായിലെങ്കിൽ ക്ഷേത്രത്തിലെത്തണമെങ്കിൽ പാടുപെടും. പുതുപ്പള്ളി പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെങ്കിലും ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികൾ ആരംഭിക്കുന്നത് ദേശീയ പാതയിൽ നിന്ന് പാമ്പാടി പഞ്ചായത്തിൽ നിന്നാണ്. ദേശീയ പാതയിൽ 8-ാoമൈലിൽ നിിന്ന് വെന്നിമലയിലേക്കുള്ള വഴിയിൽ ഒന്നര കിലോമീറ്ററോളം ദൂരം ഇരുചക്ര വാഹനങ്ങൾക്ക് പോലും കടന്നുപോകാൻ സാധിക്കാത്ത വിധം തകർന്നു കിടക്കുന്നു 7-ാം മൈലിൽ നിന്നുള്ള റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. ക്ഷേത്രത്തിലേയ്ക്കുള്ള പ്രധാന കവാടത്തിൽ നിന്നുള്ള റോഡും കണ്ടും കുഴിയുമാണ് ഇത് പുതുപ്പള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പെടുന്ന ഭാഗമാണ്. 8 മാം മൈലിൽ നിന്നും പുതുപ്പള്ളിക്കുള്ള എളുപ്പ വഴി കൂടിയാണിത് നിരവധി വാഹനങ്ങൾ യാത്ര ചെയ്യുന്ന വഴിയുടെ അവസ്ഥ വളരെ ശോചനീയമാണ്. കരക്കിടക വാവിന് മുൻപായി റോഡിലെ വലിയ കുഴികൾ എങ്കിലും അടച്ചില്ലെങ്കിൽ വാഹന യാത്ര ദുഷ്ക്കരമാകും. പഞ്ചായത്തുകളുടെ ഭാഗത്തു നിന്ന് എത്രയും വേഗം നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
أحدث أقدم