എടവണ്ണയിലെ സദാചാര ആക്രമണം; സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റിൽ

സദാചാര ആക്രമണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ


 കോഴിക്കോട് : എടവണ്ണയിലെ സദാചാര ആക്രമണ ത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയ ടക്കം അഞ്ച് പേര്‍ അറസ്റ്റില്‍.
 പഞ്ചായത്തംഗവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഒതായി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 

ജൂലായ് പതിമൂന്നിനാണ് എടവണ്ണ ഓതായി സ്വദേശിനി, സഹോദരന്‍ എന്നിവര്‍ക്ക് നേരെ ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് സദാചാര ആക്രമണം ഉണ്ടായത്.

 സിപിഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്ത് അംഹം ജസീല്‍, ഗഫൂര്‍ തൂവക്കാട്, കരീം മുണ്ടേങ്ങര, മുഹമ്മദലി തൃക്കലങ്ങോട് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എടവണ്ണ പൊലീസ് കേസെടുത്തിരുന്നു. 

വണ്ടൂര്‍ കോ-ഓപ്പറേറ്റിവ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. സഹോദരന്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാന്റില്‍ എത്തി. ഇതിനിടെ ഒരാള്‍ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. തുടര്‍ന്ന് സഹോദരനും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ കുറച്ച് ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.


أحدث أقدم