യാത്രയ്ക്കിടെ ബൈക്കില്‍ പെട്രോള്‍ തീർന്നു ,ബൈപ്പാസില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നും പെട്രോൾ ഊറ്റി എടുത്ത ശേഷം കുറിപ്പും രണ്ടു അഞ്ചു രൂപ തുട്ടുകള്ളും വെച്ച ശേഷം അജ്ഞാതന്‍ പോയി ,


കോഴിക്കോട്: യാത്രയ്ക്കിടെ ബൈക്കില്‍ പെട്രോള്‍ തീരുക എന്നത് സാധാരണയാണ്. അപ്പോൾ പിന്നെ പമ്പ് വരെ ഉന്തുകയെന്നതാണ് സാധരണ ചെയ്യാറുള്ളത്. ചില വിരുതര്‍ മറ്റു വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റാറുമുണ്ട്. എന്നാല്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയ ശേഷം ഒരു കുറിപ്പും വെച്ചിട്ട് പോയാല്ലോ? കോഴിക്കോട് ബൈപ്പാസില്‍ പാര്‍ക്ക് ചെയ്തിരുന്ന അരുണ്‍ലാല്‍ വിബി എന്നയാളുടെ ബൈക്കില്‍ നിന്നാണ് പെട്രോള്‍ ഊറ്റിയശേഷം കുറിപ്പും രണ്ടു അഞ്ചു രൂപ തുട്ടുകള്‍ വെച്ചിട്ട് അജ്ഞാതന്‍ പോയത്.

‘കൈ നിറയെ ധനം ഉള്ളവനല്ല മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നന്‍’ എന്ന കുറിപ്പോടെ അരുണ്‍ലാല്‍ തന്നെയാണ് അജ്ഞാതന്‍ ബൈക്കില്‍ വെച്ചിട്ട് പോയ കുറിപ്പ് പങ്കുവെച്ചത്. കോഴിക്കോട് ദേവകി അമ്മ മെമ്മോറിയല്‍ ഫാര്‍മസിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് അരുണ്‍ലാല്‍.

‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട് പൊരുത്തപ്പെട്ടു തരുക. ഗതികേടുകൊണ്ടാണ് plss. ഞങ്ങള്‍ 10 രൂപ ഇതിവെച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല അതുകൊണ്ടാണ്’ ഇങ്ങനെയായിരുന്നു കുറിപ്പ്. ഇതിനൊപ്പം രണ്ടു അഞ്ചു രൂപ തുട്ടും പ്പായിരുന്നു ബൈക്കില്‍ വെച്ചിട്ടുണ്ടായിരുന്നു.
Previous Post Next Post