രാജസ്ഥാനില്‍ അര മണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം


ജയ്പൂര്‍: വെള്ളിയാഴ്ച പുലര്‍ച്ചെ രാജസ്ഥാനില്‍ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 വരെ തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് പുലര്‍ച്ചെ 4:09-നും 4:25-നും ഇടയിലാണ് ഭൂചലനം ഉണ്ടായത്. അര മണിക്കൂറിനിടെയായിരുന്നു മൂന്ന് ഭൂചലനങ്ങളുമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‍മോളജി ട്വീറ്റ് ചെയ്തു.

ആദ്യത്തെയും മൂന്നാമത്തെയും ഭൂചലനങ്ങള്‍ പരമാവധി 10 കിലോമീറ്റര്‍ ആഴത്തിലാണ് അനുഭവപ്പെട്ടത്. രാജസ്ഥാനില്‍ ജയ്പൂരിലും മറ്റ് സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും എല്ലാവരും സുരക്ഷിതരെന്ന് വിശ്വസിക്കുന്നതായും മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ട്വീറ്റ് ചെയ്തു.
Previous Post Next Post