മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയ ആൾ അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി എ.ജയപ്രകാശാണ് അറസ്റ്റിലായത്



കണ്ണൂർ: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലേക്ക് കാർ ഓടിച്ചു കയറ്റിയ ആൾ അറസ്റ്റിൽ. അഞ്ചരക്കണ്ടി സ്വദേശി എ.ജയപ്രകാശാണ് അറസ്റ്റിലായത്. കണ്ണൂർ താഴെ ചൊവ്വ സ്പിന്നിങ്ങ് മിൽ ഗേറ്റിന് സമീപമായിരുന്നു സംഭവം. റെയിൽവെ പാളത്തിലൂടെ 15 മീറ്ററോളം കാർ ഓടിച്ചുകയറ്റിരുന്നു. കാർ പാളത്തിൽ കുടുങ്ങി നിന്നു. പിന്നീട് പൊലീസെത്തിയാണ് കാർ മാറ്റിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയിയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
Previous Post Next Post