ന്യൂഡൽഹി : അപകീർത്തികേസ് സ്റ്റേ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
മോദി പരാമർശത്തിൽ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഗാന്ധി സുപ്രിംകോടതിയെ സമീപിച്ചത് .
പരാതിക്കാരനായ ബി.ജെ.പി എംഎൽഎ പൂർണേഷ് മോദി തടസ ഹരജി നൽകിയിട്ടുണ്ട്.
മോദി പരാമർശത്തിലെ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് സുപ്രിംകോടതിയിൽ എത്തിയത്. രാഹുൽ നിരന്തരം വ്യക്തിഹത്യ നടത്തുന്ന നേതാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈക്കോടതി ഹർജി തള്ളിയത്.