കെ.എസ്.ആര്‍.ടി.സി ബസിനുള്ളിൽ ഛർദിച്ചു.. പെൺകുട്ടിയെ തടഞ്ഞുവച്ച് ജീവനക്കാർ ബസ് കഴുകിച്ചു ,ഇന്നലെ വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം.




തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ ഛർദിച്ചതിനു പെൺകുട്ടിയെ തടഞ്ഞുവച്ചു ജീവനക്കാര്‍ ബസ് കഴുകിച്ചതായി ആക്ഷേപം. വെള്ളറട ഡിപ്പോയില്‍ ഇന്നലെ വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105-ാം നമ്പര്‍ ചെമ്പൂര്‍ വെള്ളറട ബസിലായിരുന്നു സംഭവം. ബസില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയ പെണ്‍കുട്ടിയെ തടഞ്ഞുവെച്ച് ബസ് കഴുകിക്കുകയായിരുന്നു.

വെള്ളറട ഡിപ്പോയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഡ്രൈവര്‍ പെണ്‍കുട്ടിയോട് ബസ് കഴുകിയിട്ടിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞത്. തുടര്‍ന്ന് ഡിപ്പോയിലെ വാഷ്‌ബേസിനുള്ളില്‍ നിന്ന് കപ്പില്‍ വെള്ളം എടുത്ത് ബസിലെത്തി കഴുകി വൃത്തിയാക്കുകയും ചെയ്തു. ബസ് വൃത്തിയാക്കാന്‍ ഡിആര്‍എല്‍ സ്റ്റാഫുണ്ടായിട്ടാണ് പെണ്‍കുട്ടിയെ കൊണ്ട് ബസ് കഴുകിപ്പിച്ചതെന ആരോപണവും ഉണ്ട്


Previous Post Next Post