മൂവാറ്റുപുഴ :- ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിൽ എയ്ഡഡ് അധ്യാപക നിയമനം അംഗീകരിക്കുന്നതിലേക്ക് ഗവൺമെൻറ് വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അധ്യാപകരുടെ നിയമനം അംഗീകരിച്ച് ശമ്പളം നൽകാതെ മൂവാറ്റുപുഴ ഡി. ഇ. ഒ അധ്യാപകർക്കെതിരെ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് എറണാകുളം ജില്ല കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ അനാസ്ഥയ്ക്കെതിരെ സംഘടന ജൂലൈ 22 2മണിക്ക് മൂവാറ്റുപുഴ ജില്ല വിദ്യാഭ്യാസ ഓഫീസിന് പടിക്കൽ നടത്തുന്ന പ്രതിഷേധ ധർണ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ടോമി കെ തോമസ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ എല്ലാ ജില്ലകളിലും അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിച്ചു നൽകി തുടങ്ങുമ്പോൾ മൂവാറ്റുപുഴയിൽ ഏതെങ്കിലും വിധത്തിൽ നിയമനം തടസ്സപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 15% കുടിശ്ശിക ഡിഎ അനുവദിക്കുക, തസ്തിക നഷ്ടപ്പെടുന്ന സ്കൂളുകളിൽ 1: 40 റേഷ്യോ നടപ്പിലാക്കുക, അധ്യാപകർക്ക് ജോലി സ്ഥിരതയും സംരക്ഷണവും നൽകുക, സ്റ്റാറ്റുട്ടറി പെൻഷൻ പുനസ്ഥാപിക്കുക, വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നു.കെ.എസ്. എസ്.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ്,സംസ്ഥാന കോർഡിനേറ്റർ പി. രാധാകൃഷ്ണക്കുറുപ്പ്, എറണാകുളം ജില്ലാ പ്രസിഡണ്ട് ആൻറണി ജോസഫ്,സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ജേക്കബ്, സംസ്ഥാന ട്രഷറർ മെജോ കെ ജെ,സംസ്ഥാന സെക്രട്ടറി ബോസ് മോൻ ജോസഫ്,ജില്ലാ സെക്രട്ടറി ജോയി ജോസഫ് എന്നിവർ പ്രതിഷേധ ധ രണയ്ക്ക് നേതൃത്വം നൽകും
അധ്യാപക നിയമനാം ഗീകാരം മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കണം:- ടീച്ചേഴ്സ്ഫ്രണ്ട്
Jowan Madhumala
0
Tags
Top Stories