അരീപ്പറമ്പ് ഭാഗത്തേ റോഡിൽ നടുവൊടിയാതെ ഇനി യാത്ര തുടരാം ; കൂരാലി റോഡിലെ മരണക്കുഴികൾ നികത്തി ബിജെപി

അരീപ്പറമ്പ്: ബിജെപി മണർകാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തകർന്നു കിടക്കുന്ന ഒറവയ്ക്കൽ - കൂരാലി റോഡ് ഉപരോധിച്ചു. ബിജെപി പ്രവർത്തകർ റോഡിലെ  കുഴികൾ താത്കാലികമായി നികത്തി. ബിജെപി മധ്യമേഖല വൈസ് പ്രസിഡന്റ് റ്റി.എൻ ഹരികുമാർ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു. റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം, റോഡിന്റെ മധ്യഭാഗത്തു സ്ലാബു തകർന്നുണ്ടായ കുഴി കലുങ്ക് നിർമിച്ചു പരിഹരിക്കുക, നിലവിൽ ഉണ്ടായിരുന്ന കലുങ്ക് പുനഃസ്ഥാപിക്കുക, അപകടവസ്ഥയിൽ തകർന്ന കലുങ്കിനു സമീപം രാത്രികാലങ്ങളിൽ അപകടം ഒഴിവാക്കാൻ വേണ്ടത്ര വെളിച്ചം ഉറപ്പുവരുത്തുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ബിജെപി റോഡ് ഉപരോധിച്ചത്.
ന്യൂയോർക്കിലെ റോഡുകൾക്ക് സമാനമാണ് കേരളത്തിലെ റോഡുകളും എന്ന സർക്കാരിന്റെ കപട വാദത്തിനേറ്റ അടിയാണ് തകർന്നു കിടക്കുന്ന കേരളത്തിലെ പല റോഡുകളും. ചെറിയ മഴപെയ്താൽ പോലും ടാർ പൊളിഞ്ഞു ഇളകി മണ്ണൊലിച്ചു മരണക്കുഴികളാണ് പല റോഡുകളിലും. മാസങ്ങളായുള്ള പൊതു ജനത്തിന്റെ പരാതിയും ആവശ്യവും ശ്രദ്ധയിൽപെട്ട ബിജെപി, റോഡ് നന്നാക്കുവാൻ ഇറങ്ങുകയായിരുന്നു. താത്കാലികമായി കുഴിയടച്ചു റോഡ് ഗതാഗത യോഗ്യമാക്കിയെങ്കിലും ഉടൻ തന്നെ സർക്കാർ ടാറിങ് നടത്തിയില്ലയെങ്കിൽ പൊതു ജനപങ്കാളിത്തത്തോടെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. വിഷയം പൊതു മരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടുക്കാത്തതു ജനങ്ങളോടുള്ള സർക്കാരിന്റെ വെല്ലുവിളിയാണെന്നും റ്റി.എൻ ഹരികുമാർ അഭിപ്രായപ്പെട്ടു.

ബിജെപി മണർകാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബി. രതീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ സെക്രട്ടറി സോബിൻലാൽ, മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, മണ്ഡലം ജനറൽ സെക്രട്ടറി പി. റ്റി. രവികുട്ടൻ, അയർകുന്നം പഞ്ചായത്ത് ജനറൽ സെക്രട്ടറി അർജുൻ ,പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്മാരായ സിബി ജോർജ്, സാബു വി, പഞ്ചായത്ത്‌ മെമ്പർ മാരായ സിന്ധു അനിൽകുമാർ, രാധ സുരേഷ് സെക്രട്ടറിമാരായ സുഭാഷ് കുമാർ, വിജയകുമാർ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ രമ്യ കിഷോർ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌ വർഗീസ്, സുമേഷ് കുമാർ, രാജു കിടാരത്തിൽ, വിനീത് കുമാർ, സുജിത് കുമാർ, ലൈലദേവി, ഷീജ ബിജു, ഷാന്റി തമ്പി, ബൈജു, കിഷോർ, ഗീതകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post