കാർ പൊട്ടിത്തെറിച്ചു…മാവേലിക്കരയിൽ യുവാവ് മരിച്ചു ,ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം.,,അൽപസമയത്തിനകം തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.


കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി കൃഷ്ണ പ്രകാശ് ആണ് കാർ പൊട്ടി തെറിച്ച് മരിച്ചത്. വീട്ടിലേക്ക് കാർ കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുക ആയിരുന്നു. മാവേലിക്കര കണ്ടിയൂരിൽ ആണ് സംഭവം. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണപ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം.

മാവേലിക്കര പൊലീസ് അൽപസമയത്തിനകം തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസ് ലക്ഷ്യം
أحدث أقدم