മുഖ്യധാരാ മാധ്യമങ്ങളിൽ പതിറ്റാണ്ടുകളായി ജ്യോതിഷ പംക്തി കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് വി. സജീവ് ശാസ്താരം ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്
ഫോൺ : 96563 77700
( വി .സജീവ് ശാസ്താരം )
🟡അശ്വതി : ആരോഗ്യപരമായ പുരോഗതി, നില നിന്നിരുന്ന രോഗങ്ങൾക്ക് ശമനമുണ്ടാകും. തൊഴിൽ രംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം വിട്ടൊഴിയും . ബന്ധുക്കൾ വഴി കാര്യലാഭം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും . പണം കടം വാങ്ങേണ്ടി വരും .
🔴ഭരണി: അനുകൂലവാരമാണ് , .ധനപരമായ നേട്ടങ്ങൾ, ഈശ്വരാരാധനയ്ക്കായി സമയം കണ്ടെത്തും രോഗ ശമനം ഉണ്ടാകും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി പൂർത്തീകരിക്കുവാൻ സാധിക്കും.
🟠കാർത്തിക : പണമിടപാടുകളിൽ നേട്ടം , സുഹൃത്തുക്കൾ വഴി കാര്യസാധ്യം. മാനസികമായ അലച്ചില് വര്ധിക്കും, കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും.
🟠രോഹിണി : കാര്യപുരോഗതി ഉണ്ടാകും , ഏറ്റെടുത്ത ജോലികളിൽ വിജയം കൈവരിക്കും , ചെറിയ ഔഷധ സേവാ വേണ്ടിവരും , ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള അധി കച്ചെലവ് വർദ്ധിക്കും .
🟣മകയിരം : തൊഴിൽ പരമായി സ്വദേശം വിട്ടുനില്ക്കേണ്ടിവന്നേക്കാം. വിദേശ ജോലിയിൽ നേട്ടങ്ങൾ വ്യവഹാരങ്ങളില് വിജയമുണ്ടാകും , തര്ക്കങ്ങളില് മധ്യസ്ഥം വഹിക്കും. അവിചാരിത ധനലാഭം പ്രതീക്ഷിക്കാം , വിശ്രമം കുറഞ്ഞിരിക്കും .
🟤തിരുവാതിര : സാമ്പത്തികവിഷമതകള് ശമിക്കും. ആധ്യാത്മിക ചിന്ത അധികരിക്കും . . സന്താനങ്ങള്ക്കായി പണം ചെലവിടും. അര്ഹിക്കാത്ത ധനം കൈവശം വന്നുചേര്ന്നെന്നു വരാം. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള് പെട്ടെന്ന് സാധിതമാകും
🔴പുണർതം : കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് മികവ്. അടുത്ത ബന്ധുക്കളുടെ വിവാഹം ആലോചനകൾ തീരുമാനത്തിലെത്തും . സ്വപ്രയത്നത്തില് വിജയം. നേട്ടങ്ങള് മനസന്തോഷം നല്കും. ഉത്തരവാദിത്തങ്ങള് വര്ധിച്ചുകൊണ്ടിരിക്കും.
🟠പൂയം : മനസ്സിൽ അനാവശ്യ ചിന്തകൾ ഉണ്ടാകും , അന്യരെ വാക്കുകൊണ്ട് വേദനിപ്പിക്കാതെ ശ്രദ്ധിക്കക്കണം , ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവും , പിതാവിൽ നിന്ന് അനുഭവഗുണമുണ്ടാവും .
🔵ആയില്യം: ആരോഗ്യ വിഷമങ്ങൾ നേരിടും, വിശ്രമം കുറവായിരിക്കും , എല്ലാ കാര്യങ്ങളിലും അധിക ശ്രദ്ധ പുലർത്തുക, ജലജന്യരോഗങ്ങള്ക്കു സാദ്ധ്യത , പലതരത്തില് നിലനിന്നിരുന്ന വിഷമതകള്ക്ക് ശമനം ഉണ്ടാകും. ധനാഗമം പ്രതീക്ഷിക്കാം.
🟡മകം : ഭൂമിയില് നിന്നുള്ള ആദായംലഭിക്കും, കുടുംബ സുഖ വർദ്ധനയ്ക്കുള്ള ആഗ്രഹം സഫലമാകും. ബിസിനസില് അസ്വസ്ഥതകൾ . പ്രവർത്തനത്തിന് പലതരത്തിലുള്ള അംഗീകാരങ്ങള് ലഭിക്കും. സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും.
🟤പൂരം : ഗുണഫലങ്ങള് ഒന്നൊന്നായി അനുഭവത്തില് വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്ഥര്ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. തൊഴിൽ പരമായ സംതൃപ്തി .
🔵ഉത്രം : തൊഴിലന്വേഷകർക്ക് അനുകൂലഫലങ്ങൾക്കായി കാത്തിരിക്കേണ്ടി വന്നേയ്ക്കാം .. ബന്ധുജനങ്ങളില് നിന്നുള്ള ഗുണാനുഭവങ്ങൾ കിട്ടും. ചെലവ് വർദ്ധിക്കും , അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള് പിണക്കം മതിയാക്കും. രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കും.
🟢അത്തം : ഗൃഹോപകരണങ്ങൾക്ക് അറ്റകുറ്റപ്പണികൾ . സുഹൃത്തുക്കള്ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും.
🔴ചിത്തിര : പണമിടപാടുകളില് നഷ്ടങ്ങള്ക്കുള്ള സാധ്യതയാണ് നിലനില്ക്കുന്നത്. ചികിത്സാസഹായം വേണ്ടിവരും . ആരോഗ്യസ്ഥിതിയിൽ പുരോഗതി കൈവരിക്കും. വിദ്യാര്ഥികള്ക്ക് പഠനത്തില് മികവുപുലര്ത്താന് സാധിക്കും. പ്രതികൂലസാഹചര്യങ്ങള് ഒന്നൊന്നായി തരണംചെയ്യും.
🔵ചോതി: സാമ്പത്തികവിഷമങ്ങള് തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള ആലോചന പുരോഗമിക്കും . . തൊഴിലന്വേഷകര്ക്ക് അനുകൂലമറുപടി ലഭിക്കും . ആയുധം, അഗ്നി ഇവയാല് പരിക്കേല്ക്കുവാന് സാധ്യതയുണ്ട്.
🟡വിശാഖം : ഗുണാനുഭവങ്ങള് വര്ധിച്ചുനില്ക്കും. ഏര്പ്പെടുന്ന പ്രവര്ത്തനങ്ങളില് വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള് ശമിക്കും. മനസ്സിൽ ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും.
🟣അനിഴം : സഹോദരങ്ങളില്നിന്നുള്ള സഹായം ലഭിക്കും. തൊഴിലില് ഉത്തരവാദിത്വം വര്ധിക്കും. തൊഴില്പരമായ തടസ്സങ്ങൾ . ചെറിയ രോഗസാദ്ധ്യതയ്ക്ക് സാധ്യതയുള്ള വാരമാണ് , .എന്നാൽ ശക്തമായിരുന്ന രോഗദുരിതം ശമിക്കും.
🟢തൃക്കേട്ട : ദാമ്പത്യജീവിതത്തിൽ സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിയില് നിന്ന് നേട്ടങ്ങളുണ്ടാകും. തൊഴിലില് നിന്നുള്ള നേട്ടങ്ങള് കൈവരിക്കും. ദമ്പതികൾ തമ്മിൽ തർക്കം ഉടലെടുക്കുവാൻ സാദ്ധ്യതയുണ്ട് , വിശ്രമം കുറവായിരിക്കും.
🟢മൂലം : മേലുദ്യോഗസ്ഥരുടെ നിർദ്ദേശമനുസരിച് പ്രവർത്തിക്കേണ്ടി വരും സമ്പാദിക്കും. കുടുംബസമേതം സന്തോഷം പങ്കിടും . വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് തടസ്സങ്ങൾ . ബന്ധുജനഗുണം വര്ധിക്കും.
🟣പൂരാടം : പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും , മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള് സാധിക്കും. ഉപഹാരങ്ങൾ ലഭിക്കും . അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. സ്വകാര്യസ്ഥാപനത്തിലെ ജോലിക്ക് തടസ്സം .
🟢ഉത്രാടം : കലാരംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ മാറ്റവെക്കേണ്ടിവരും . വിദ്യാർഥികൾക്ക് ഉത്കണ്ഠ വർദ്ധിക്കും . സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
🔴തിരുവോണം: ദേഹസുഖം വര്ധിക്കും. വിവാഹം ആലോചിക്കുന്നവര്ക്ക് അനുകൂലബന്ധം ലഭിക്കുവാനുള്ള സൂചന . ഗൃഹനിര്മാണത്തില് ചെറിയ തടസ്സങ്ങൾ . പൊതുരംഗങ്ങളില് പ്രവര്ത്തിക്കുന്നവര്ക്ക് അനുകൂല സമയം . സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്ക്ക് ആശ്വാസം ലഭിക്കും.
🔵അവിട്ടം : സാമ്പത്തിക അച്ചടക്കംപാലിക്കുവാന് പലപ്പോഴും കഴിയാതെവരും. ചില സുഹൃത്തുക്കൾ മൂലം ധന നഷ്ടം ഉണ്ടാവാം, മറ്റുള്ളവരില്നിന്ന് സഹായം ലഭിക്കും. രോഗദുരിതങ്ങള്ക്ക് ശമനം കണ്ടുതുടങ്ങും. ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം.
🟤ചതയം : വിദ്യാഭ്യാസപരമായും തൊഴില്പരമായും ആശങ്ക വർദ്ധിക്കും . തൊഴിൽപരമായ സംതൃപ്തി കുറയും , ബന്ധുക്കള് നിമിത്തം നേട്ടം. പൊതുപ്രവര്ത്തനങ്ങളില് വിജയം.
🟣പൂരുരുട്ടാതി : അവിചാരിത ധനനഷ്ടം സംഭവിക്കാനും സാധ്യത. സ്വദേശം വെടിഞ്ഞു കഴിയേണ്ടിവരും, ഭവനമാറ്റത്തിന് സാധ്യത. ഭക്ഷണസുഖം കുറയും . തൊഴിൽ പരമായ തടസങ്ങള് മാറും.
🟤ഉത്രട്ടാതി : പുതിയ സംരംഭങ്ങളില് തടസങ്ങള് നേരിടാം. മേലധികാരികൾ വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. താല്ക്കാലിക ജോലി സ്ഥിരപ്പെടും.
🟠രേവതി : അടുത്ത ബന്ധുക്കളുടെ പെരുമാറ്റം വിഷമം സൃഷ്ടിക്കും. വിദേശയാത്രാശ്രമത്തിൽ തടസ്സം . മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾക്കല്ലാതെ പണം മുടക്കേണ്ടിവരും. മോഷണം പോയ വസ്തുക്കള് തിരികെ കിട്ടും