ഓണത്തിനു സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അഡ്വാൻസും നൽകാനും കെഎസ്ആർടിസിക്കും സപ്ലൈകോ യ്ക്കും സാമ്പത്തിക സഹായം നൽകാനുമായി 2,000 കോടി രൂപ കൂടി ഈ മാസം 22ന് കടമെടുക്കാൻ തീരുമാനിച്ചു.
ക്ഷേമപെൻഷൻ വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കട മെടുത്തിരുന്നു.
20,521 കോടിയാണ് ഈ വർഷം സംസ്ഥാന സർക്കാരിനു കടമെടുക്കാവുന്ന തുക. ഇതുവരെ 16,500 കോടി രൂപ കടമെടുത്തു കഴിഞ്ഞു.