കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണുഗോപാലിന്റെ വീട്ടിൽ കള്ളൻ കയറി.



ആലപ്പുഴ: കോൺഗ്രസ് ദേശീയ നേതാവ് കെ.സി വേണുഗോപാലിന്റെ വീട്ടിൽ കള്ളൻ കയറി. പയ്യന്നൂർ സ്വദേശിയായ കെ.സി വേണുഗോപാലിന്റെ ആലപ്പുഴയിലെ വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണ ശ്രമം ഉണ്ടായത്. 2 മുറികളിലെ അലമാരകൾ തുറന്ന് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. വീടിന്റെ പിറക് വശത്തെ ജനൽ കമ്പി വളച്ചാണ് കള്ളൻ വീടിനകത്തേക്ക് കയറിയത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇന്ന് ജീവനക്കാർ വീട്ടിലെത്തിയപ്പോഴാണ് കള്ളൻ കയറിയെന്ന് വ്യക്തമായത്. സംഭവത്തിന് പിന്നാലെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
أحدث أقدم