നക്ഷത്രഫലം 2023 ആഗസ്ത് 06 മുതൽ 12 വരെ സജീവ് ശാസ്‌താരം


പതിറ്റാണ്ടുകളായി മുഖ്യധാരാ മാധ്യമങ്ങളിൽ ജ്യോതിഷപംക്തി കൈകാര്യം ചെയ്യുന്ന ജോതിഷ പണ്ഡിതനാണ് സജീവ് ശാസ്താരം .ചങ്ങനാശേരി പെരുന്ന സ്വദേശിയാണ് ഇദ്ധേഹം 
ഫോൺ: 96563 77700
 ജ്യോതിഷ പണ്ഡിതൻ സജീവ് ശാസ്താരം


🟣അശ്വതി: ഗുണഫലങ്ങള് അനുഭവത്തില് വരും. മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്ത്തിക്കും. ഉദ്യോഗസ്ഥര്ക്ക് മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഗൃഹോപകരണങ്ങള് പുതുതായി വാങ്ങും. ദാമ്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും.  

🔴ഭരണി: ഗൃഹനിർമ്മാണത്തിനായിപണം മുടക്കേണ്ടിവരും.വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. ഇന്ഷുറന്സ്, ചിട്ടി എന്നിവയില് നിന്നു ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്വ്യൂ ഇവയില് വിജയിക്കും.  

🟢കാർത്തിക: വിദേശസഞ്ചാരം, ജോലി ഇവയ്ക്ക്  ശ്രമിക്കുന്നവർക്ക്അകാര്യവിജയം , തൊഴിൽരംഗംമെച്ചപ്പെടും..വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നടപ്പിലാകും.ആരോഗ്യപരമായ സൗഖ്യം. 
🔵രോഹിണി : തൊഴിൽ രംഗത്തു മികവു പുലർത്തും . കുടുംബത്തിൽ  ശാന്തതയുണ്ടാകും.  രോഗദുരിതങ്ങളിൽനിന്ന്  മോചനം. പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. 

🔴മകയിരം : കഴിവുകൾക്ക്  അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവര്ത്തിക്കും. ഒന്നിലധികം മാള്ഗങ്ങളിലൂടെ ധനാഗമം. വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ  ശ്രദ്ധ കുറയും. 

🟢തിരുവാതിര :  ബന്ധുക്കൾ വഴി  കാര്യസാദ്ധ്യം . . പ്രണയബന്ധങ്ങള്ക്ക് അംഗീകാരം. സ്വന്തം ബിസിനസില് അവിചാരിത നേട്ടം. കടബാദ്ധ്യതകൾ കുറയ്ക്കുവാൻ സാധിക്കും . 

🟣പുണർതം : ഗൃഹനിർമ്മാണത്തിൽ  പുരോഗതി. വ്യവഹാരങ്ങളിൽ വിജയം, .പലതരത്തിലുണ്ടായിരുന്ന സാമ്പത്തിക  വിഷമതകൾ  തരണം ചെയ്യും, . ധനസമ്പാദനത്തിനുള്ള  ശ്രമങ്ങൾ  വിജയിക്കും. 
🟡പൂയം : സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  ധനപരമായ നേട്ടം, രോഗവിഷമതകളിൽ നിന്ന് മോചനം , പ്രവർത്തനങ്ങളിൽ  വിജയം , സാഹിത്യരംഗത്തു പ്രവര്ത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. 

🟠ആയില്യം: വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക്  കാര്യ  തീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത.

🔵മകം : രോഗദുരിതത്തിൽ ശമനം , മാനസിക  സുഖവർദ്ധന , പ്രവർത്തനങ്ങളിൽ നേട്ടം   കർമ്മരംഗത്ത്  നേട്ടങ്ങൾ .   അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം.

🔴പൂരം:  ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം, കുടുംബ സൗഖ്യം , ബന്ധുജന സമാഗമം. ശാരീരികവും മാനസികവുമായ സന്തോഷം, പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും.

🟡ഉത്രം: അനുകൂല ഫലങ്ങൾ അധികരിക്കും , തൊഴിൽപരമായ നേട്ടങ്ങൾ   , ആരോഗ്യ കാര്യത്തിൽ ശ്രദ്ധ കുറയും, സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനം ,  പ്രതിബന്ധങ്ങൾ തരണംചെയ്യും. 
🔵അത്തം: നില നിന്നിരുന്ന തടസ്സങ്ങൾ മാറും  , സാമ്പത്തികമായി ചെറിയ നേട്ടം , , പ്രവർത്തന മാന്ദ്യം വിട്ടൊഴിയും ,  മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, ചെവിക്ക്  രോഗബാധാ  സാദ്ധ്യത . 

🟠ചിത്തിര: ദാമ്പത്യ കലഹം ശമിക്കും , പണമിടപടികളിൽ നേട്ടം  , സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ ലഭിക്കാൻ സാദ്ധ്യത , സാമ്പത്തികമായി നേട്ടങ്ങൾ, സുഹൃദ്‌സഹായം ലഭിക്കും. 

🟢ചോതി: ആരോഗ്യവിഷമതകൾ ശമിക്കും , തൊഴിലന്വേഷണം വിജയിക്കും  , സഞ്ചാരക്ലേശം അനുഭവിക്കും,  യാത്രകൾ വേണ്ടിവരും, ദാമ്പത്യ ജീവിത സൗഖ്യം. 

🔴വിശാഖം: വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല മറുപടികൾ   ,  യാത്രകൾ വഴി നേട്ടം, കടങ്ങൾ വീട്ടുവാൻ സാധിക്കും, സുഹൃത്തുക്കൾക്കായി പണച്ചെലവ് , ഗൃഹനിർമ്മാണത്തിൽ പുരോഗതി. 

🟡അനിഴം: കുടുംബ പരമായി  നിലനിന്നിരുന്ന  പ്രശ്നങ്ങൾ അവസാനിക്കും ,    വിവാഹാലോചനകളിൽ തീരുമാനം  , തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ,  സാക്ഷി പറയേണ്ടി വരും, സുഹൃദ്‌വിരോധം സമ്പാദിക്കും.  
🟢തൃക്കേട്ട: ബന്ധു ജനങ്ങൾക്ക്  രോഗബാധാ സാദ്ധ്യത , തൊഴിൽ രംഗത്ത് ചെറിയ അസ്വസ്ഥകൾ , സാമ്പത്തികപരമായി അനുകൂലം, വാഗ്വാദങ്ങളിലോ വ്യവഹാരങ്ങളിലോ  ഏർപ്പെടും. പന്തയങ്ങളിൽ ധനനഷ്ടം. 

🔵മൂലം : സ്വന്തം ഗൃഹത്തില്നിന്നും മാറി നില്ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും. ഗൃഹനിര്മ്മാണം പുരോഗമിക്കും. വിദേശത്തുപോകാൻ  ശ്രമിക്കുന്നവർക്ക്  കാര്യവിജയം,  സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. 

🟢പൂരാടം : പ്രവര്ത്തനരംഗത്ത് ശോഭിക്കും.  തൊഴിൽ പരമായ മാറ്റങ്ങൾ വഴി ധന ലാഭം , ബന്ധു ഗൃഹ സന്ദർശനം നടത്തും, ഭക്ഷണത്തിൽ നിന്ന് അലർജിക്കു  സാദ്ധ്യത . 

🟣ഉത്രാടം :   ഗൃഹ നിർമ്മാണത്തിൽ പുരോഗതി,  അടുത്ത സുഹൃത്തുക്കൾ വഴി ധന സഹായം, .വിദേശയാത്രാശ്രമം വിജയിക്കും. ആത്മീയ കാര്യങ്ങൾക്കായി  പണം ചെലവഴിക്കും . 

🟠തിരുവോണം :  കാർഷിക രംഗത്ത് നിന്ന് നേട്ടം, അലങ്കാര വസ്തുക്കൾക്കായി പണം ചെലവിടും , രോഗശമനമുണ്ടാകും.   തൊഴിൽരംഗത്ത് നിലനിന്നിരുന്ന അനശ്ചിതത്വം മാറും. സുഹൃത്തുക്കൾ  കാര്യലാഭം. 

🟡അവിട്ടം:   ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനുള്ള ശ്രമങ്ങളിൽ  വിജയിക്കും . വിലപിടിപ്പുള്ള ഉപഹാരങ്ങൾ  ലഭിക്കുവാൻ യോഗം . കർമ്മരംഗം  പുഷ്ടിപ്പെടും. വിദേശജോലിക്കുള്ള ശ്രമത്തിൽ  വിജയിക്കും.
🟢ചതയം : ഭക്ഷണസുഖം വര്ധിക്കും. വ്യവഹാരവിജയം നേടും . മംഗളകര്മങ്ങളില് സംബന്ധിക്കും. രോഗശമനം ഉണ്ടാകും.  . ഉദ്ദേശിച്ച പല കാര്യങ്ങളും പൂർത്തീകരിക്കും, ദമ്പതികൾ തമ്മിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും.   

🔵പൂരുരുട്ടാതി :  ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില് നിന്നുള്ള ആദായം ലഭിക്കും , പുതിയ ഗൃഹോപകരണങ്ങൾ  വാങ്ങും  ബിസിനസില് നേട്ടങ്ങൾ, വാതജന്യ രോഗസാദ്ധ്യത . . 

🔴ഉത്രട്ടാതി :  . ബന്ധുജനഗുണമനുഭവിക്കും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , ഇഷ്ടവസ്തുക്കളുടെ ലാഭം ഉണ്ടാകും ,   സുഹൃത്തുക്കൾ വഴി നേട്ടങ്ങൾ. 

🟣രേവതി :  രോഗാവസ്ഥയിലുള്ളവര്ക്ക് ആശ്വാസം ലഭിക്കും. സുഹൃത്തുക്കള്ക്കായി പണം ചെലവഴിക്കേണ്ടിവരും. മാനസികമായി  നിലനിന്നിരുന്ന വിഷമങ്ങള് ശമിക്കും. കലാപരമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കും.
أحدث أقدم