കാസർകോട്: പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ എസ്.ഐ താമസിക്കുന്ന ക്വാർട്ടേഴ്സിലെത്തി ഭീഷണി മുഴക്കിയ 2 പേർക്കെതിരെ കേസെടുത്തു. കുമ്പള പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ ഭാര്യാ പിതാവ് നൽകിയ പരാതിയിലാണ് നടപടി.
ഇരുചക്ര വാഹനത്തിലെത്തിയ 2 യുവാക്കൾ സ്ഥലത്തെത്തുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ നിന്നു ലഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6ന് പെർവാഡ് മാളിയങ്കരയിൽ എസ്.ഐ താമസിക്കുന്ന ക്വാർട്ടേഴ്സിലെത്തിയ 2 പേർ വധ ഭീഷണി മുഴക്കിയെന്നാണ് പരാതി.