ചന്ദ്രനിലെ സൾഫർ സാന്നിധ്യത്തിന് വീണ്ടും സ്ഥിരീകരണം.. ദൃശ്യങ്ങള്‍ പുറത്തുവിട്ട് ISRO

ചന്ദ്രയാൻ 3 ദൗത്യം വീണ്ടും ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രഗ്യാൻ റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്സറേ സ്‌പെട്രോമീറ്റർ എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫറിന്റെ സാന്നിധ്യം ഉറപ്പാക്കിയത്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുന്നത്. ചന്ദ്രനില്‍ സള്‍ഫര്‍ രൂപപ്പെടാനിടയാക്കിയ സാഹചര്യത്തെ കുറിച്ചു വിശദീകരിക്കാന്‍ ശാസ്ത്രലോകത്തിന് ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്റേ സ്പെക്ട്രോമീറ്ററിലെ ഡേറ്റകള്‍ സഹായകമാവുമെന്നാണു കരുതുന്നത്.

കഴിഞ്ഞ ദിവസം പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്‌പെക്‌ട്രോസ്‌കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫർ സാന്നിധ്യം സ്ഥിരീകരിച്ചത്. ലിബ്സ് അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.
أحدث أقدم