ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഈ മാസം 31 വരെ സന്ദര്‍ശിക്കാം







 തൊടുപുഴ : ഓണം പ്രമാണിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഈ മാസം 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് സന്ദര്‍ശന ത്തിന് അനുമതി. 

അണക്കെട്ടിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടക്കുന്ന ബുധനാഴ്ച പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അനുമതിയില്ല.

 സുരക്ഷാ ക്രമീകരണ ങ്ങളുടെ ഭാഗമായി മൊബൈൽ ഫോൺ, കാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ നിരോധിച്ചിട്ടുണ്ട്.

ചെറുതോണി അണക്കെട്ടിൽ നിന്ന്‌ തുടങ്ങി ഇടുക്കി ആർച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കാണാം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഡാമിനു മുകളിൽകൂടി സഞ്ചരിക്കുന്ന ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറിൽ സഞ്ചരിക്കാൻ എട്ടുപേർക്ക് 600 രൂപയാണ്‌. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.


أحدث أقدم