തിരുവനന്തപുരം : കെ ഫോൺ കരാറിൽ സർക്കാരിനു 36 കോടിയുടെ നഷ്ടം സംഭവിച്ചതായി സിഎജി പരാമർശം. ബെൽ കൺസോർഷ്യ ത്തിനു പലിശരഹിത മൊബിലൈസേഷൻ അഡ്വാൻസ് നൽകി പർച്ചേസ്, സിവിസി മാനദണ്ഡങ്ങൾ ലംഘിച്ചതായാണ് സിഎജി കണ്ടെത്തൽ.
വ്യവസ്ഥകൾ മറികട ന്നു നഷ്ടമുണ്ടാക്കി യെന്നു കണ്ടെത്തിയ തിൽ സിഎജി സർക്കാ രിനോടു വിശദീകരണം തേടി.
2018ലാണ് സിഎജി ഓഡിറ്റിനു ആധാരമായ സംഭവം. പലിശയിന ത്തിലാണ് 36 കോടി യുടെ നഷ്ടം സംഭവിച്ച ത്. കെഎസ്ഇബി ഫിനാൻസ് ഓഫീസറു ടെ നിർദ്ദേശം പോലും അവഗണിച്ചാണ് മൊബിലൈസേഷൻ അഡ്വാൻസ് നൽകാൻ കെഎസ്ഐടിഎൽ തയ്യാറായത്.
1531 കോടിക്കാണ് ടെൻഡർ ഉറപ്പിച്ചത്. കരാർ തുകയിൽ സാധനങ്ങൾ വാങ്ങാനു ള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബി ലൈസേഷൻ അഡ്വാൻ സ്. വ്യവസ്ഥകളെല്ലാം കാറ്റിൽ പറത്തി 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അതുവഴി 36 കോടി രൂപയുടെ നഷ്ടമുണ്ടാ യെന്നുമാണ് കണ്ടെ ത്തൽ. ഇക്കാര്യത്തി ലാണ് സിഎജി സർ ക്കാരിനോടു വ്യക്തത തേടിയിരിക്കുന്നത്.
സ്റ്റോർ പർച്ചേസ് മാനുവൽ അനുസരിച്ച് മൊബിലൈസേഷൻ അഡ്വാൻസ് പലിശ കൂടി ഉൾപ്പെടുന്നതാണ്. എന്നാൽ ബെല്ലിനു നൽ കിയ കരാറിൽ പലിശ ഒഴിവാക്കിയിരുന്നു.
പലിശ ഒഴിവാക്കി നൽകണമെങ്കിൽ ആരാണോ കരാർ കൊടുത്തത് അവരുടെ ബോർഡ് യോഗത്തി ന്റെ അനുമതി വേണമെ ന്നാണ് സെൻട്രൽ വിജിലൻസ് കമ്മീഷന്റെ വ്യവസ്ഥ. കെ ഫോണി ന്റെ ടെൻഡറിൽ മൊബിലൈസേഷൻ അഡ്വാൻസിനെക്കുറിച്ചു പറയുന്നില്ല.
അഡ്വാൻസ് നൽകുന്നു ണ്ടെങ്കിൽ നിലവിലെ എസ്ബിഐ നിരക്കി ലും മൂന്ന് ശതമാനം കൂട്ടി പലിശ ഈടാക്കാ ൻ കെഎസ്ഇബി ഫിനാൻസ് അഡ്വൈസ ർ കുറിപ്പിൽ വ്യക്തമാ ക്കിയിരുന്നു. എന്നാൽ ബെല്ലുമായുണ്ടാക്കിയ കരാർ പലിശരഹിതമാ യിരുന്നു. ഇതോടെ പലിശയിനത്തിൽ മാത്രം സർക്കാരിനു ലഭിക്കേണ്ട 36,35,57,844 കോടിയാണ് നഷ്ടമായ തെന്നു സിഎജി ചൂണ്ടിക്കാട്ടുന്നു.