കൂരോപ്പടയിൽ പോക്സോ കേസിൽ 48 കാരനെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു ,പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു പ്രതി




 പാമ്പാടി: പോക്സോ  കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൂരോപ്പട പുതുവയൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ഷൈജു റ്റി.പി (48) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്. ഓ സുവർണ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post