യു കെ : അടുത്ത മാസം തുടങ്ങുന്ന ''73'' നമ്പര്‍ പ്ലെയിറ്റോടെ ബ്രാന്‍ഡ് ന്യു കാറുകളുടെ പുതിയ രജിസ്‌ട്രേഷനുകള്‍ കുത്തനെ ഉയരും; കുറ്റകരവും മോശപ്പെട്ട അര്‍ത്ഥങ്ങള്‍ വരുന്നതുമായ പേഴ്‌സണലൈസ് നമ്പര്‍ പ്ലേറ്റുകള്‍ നിരോധിക്കുമെന്ന് ഡിവിഎല്‍എ


യു കെ : അടുത്ത മാസം തുടങ്ങുന്ന ''73'' നമ്പര്‍ പ്ലെയിറ്റോടെ ബ്രാന്‍ഡ് ന്യു കാറുകളുടെ പുതിയ രജിസ്‌ട്രേഷനുകള്‍ കുത്തനെ ഉയരും; കുറ്റകരവും മോശപ്പെട്ട അര്‍ത്ഥങ്ങള്‍ വരുന്നതുമായ പേഴ്‌സണലൈസ് നമ്പര്‍ പ്ലേറ്റുകള്‍ നിരോധിക്കുമെന്ന് ഡിവിഎല്‍എ



യു കെ: വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ അടുത്ത മാസം മുതല്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരാനിരിക്കെ നിരോധിക്കപ്പെട്ട നമ്പര്‍ പ്ലേറ്റ് റെജിസ്ട്രേഷനുകളുടെ ലിസ്റ്റ് ഡ്രിയവിംഗ് ആന്‍ഡ് വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി (ഡി വി എല്‍ എ) പുറത്തു വിട്ടു. സെപ്റ്റംബര്‍ 1 മുതല്‍ പുതിയ ''73'' നമ്പര്‍ പ്ലേറ്റുകള്‍ നിലവില്‍ വരും. ഇതോടെ പുതിയ കാറുകളുടെ റെജിസ്ട്രേഷനില്‍ വന്‍ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്.


യു കെയില്‍ ഉടനീളം സാധാരണയായി വാഹന ഉടമകള്‍ ഉപയോഗിക്കുന്ന ഒന്നാണ് പേഴ്സണലൈസ്ഡ് നമ്പര്‍ പ്ലേറ്റുകള്‍. വാഹനത്തിന്റെ തന്റേതായ ഒരു സ്പര്‍ശം നല്‍കുന്നതിനാണ് ഇത്. എന്നാല്‍ ഏതൊരു അക്ഷരങ്ങളുടെ കോമ്പിനേഷനും അംഗീകരിക്കില്ല. വിവരാവകാശ നിയമ പ്രകാരം, നിരോധിക്കപ്പെട്ട അക്ഷരങ്ങളുടെ കോമ്പിനേഷന്റെ പട്ടിക പുറത്തു വന്നിട്ടുണ്ട്. ഈ കോമ്പിനേഷനുകള്‍ നമ്പര്‍ പ്ലേറ്റില്‍ ഉപയോഗിക്കാന്‍ കഴിയില്ല.


അശ്ലീല ചുവയുള്ളതോ, അതല്ലെങ്കില്‍ തീര്‍ത്തും അപഹാസ്യമായതോ ആയ അക്ഷരക്കൂട്ടുകള്‍ ഉപയോഗിക്കില്ല എന്ന് ഡി വി എല്‍ എ ഉറപ്പു വരുത്തും. ചില നിശ്ചിത വിഭാഗങ്ങളേയോ, സര്‍ക്കാര്‍ പോളിസികളേയോ ഉന്നം വയ്ക്കുന്ന സൂചനകള്‍ നല്‍കുന്ന അക്ഷരക്കൂട്ടുകലും നിരോധിക്കും. നിരോധിക്കപ്പെട്ട പുതിയ 73 നമ്പര്‍ പ്ലേറ്റുകളുടെ പട്ടികയില്‍ <'BO73CKS', 'EA73POO'> എന്നിവയും ഉള്‍പ്പെടുന്നു. വിവാദമാകാവുന്നതും, പരുക്കന്‍ ഭാഷാ പ്രയോഗങ്ങളുടെ സൂചനകള്‍ നല്‍കുന്നതുമായ പ്ലേറ്റുകളാണ് ഒഴിവാക്കുക.


അതുപോലെ <'AN73'> അഥവാ ആന്റി എന്ന സൂചന വരുന്ന പ്ലേറ്റുകളും നിരോധിക്കപ്പെടും. അതുപോലെ ക്ലിയര്‍ എയര്‍ സോണുകള്‍ക്ക് നേരെയുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ ഉപയോഗിച്ചേക്കാവുന്ന, അവസാനം എല്‍ ഇ സെഡ് എന്നീ അക്ഷരങ്ങള്‍ വരുന്ന പ്ലേറ്റുകള്‍ക്കും നിരോധനമുണ്ട്. പല വാഹനമുടമകളുടെയും നര്‍മ്മ ബോധത്തിന്റെ പ്രതിരൂപം കൂടിയാണ് പേഴ്സണലൈസ്ഡ് നമ്പര്‍ പ്ലേറ്റുകള്‍ എന്നാല്‍, ഇപ്പോള്‍ ആ നര്‍മ്മ ഭാവനകള്‍ക്ക് ഡി വി എല്‍ എ അതിരുകള്‍ കല്‍പിച്ചിരിക്കുകയാണ്.

Previous Post Next Post