യു കെയില്‍ ഉടനീളം സാധാരണയായി വാഹന ഉടമകള്‍ ഉപയോഗിക്കുന്ന ഒന്നാണ് പേഴ്സണലൈസ്ഡ് നമ്പര്‍ പ്ലേറ്റുകള്‍. വാഹനത്തിന്റെ തന്റേതായ ഒരു സ്പര്‍ശം നല്‍കുന്നതിനാണ് ഇത്. എന്നാല്‍ ഏതൊരു അക്ഷരങ്ങളുടെ കോമ്പിനേഷനും അംഗീകരിക്കില്ല. വിവരാവകാശ നിയമ പ്രകാരം, നിരോധിക്കപ്പെട്ട അക്ഷരങ്ങളുടെ കോമ്പിനേഷന്റെ പട്ടിക പുറത്തു വന്നിട്ടുണ്ട്. ഈ കോമ്പിനേഷനുകള്‍ നമ്പര്‍ പ്ലേറ്റില്‍ ഉപയോഗിക്കാന്‍ കഴിയില്ല.
അശ്ലീല ചുവയുള്ളതോ, അതല്ലെങ്കില്‍ തീര്‍ത്തും അപഹാസ്യമായതോ ആയ അക്ഷരക്കൂട്ടുകള്‍ ഉപയോഗിക്കില്ല എന്ന് ഡി വി എല്‍ എ ഉറപ്പു വരുത്തും. ചില നിശ്ചിത വിഭാഗങ്ങളേയോ, സര്‍ക്കാര്‍ പോളിസികളേയോ ഉന്നം വയ്ക്കുന്ന സൂചനകള്‍ നല്‍കുന്ന അക്ഷരക്കൂട്ടുകലും നിരോധിക്കും. നിരോധിക്കപ്പെട്ട പുതിയ 73 നമ്പര്‍ പ്ലേറ്റുകളുടെ പട്ടികയില്‍ <'BO73CKS', 'EA73POO'> എന്നിവയും ഉള്‍പ്പെടുന്നു. വിവാദമാകാവുന്നതും, പരുക്കന്‍ ഭാഷാ പ്രയോഗങ്ങളുടെ സൂചനകള്‍ നല്‍കുന്നതുമായ പ്ലേറ്റുകളാണ് ഒഴിവാക്കുക.
അതുപോലെ <'AN73'> അഥവാ ആന്റി എന്ന സൂചന വരുന്ന പ്ലേറ്റുകളും നിരോധിക്കപ്പെടും. അതുപോലെ ക്ലിയര്‍ എയര്‍ സോണുകള്‍ക്ക് നേരെയുള്ള അമര്‍ഷം പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ ഉപയോഗിച്ചേക്കാവുന്ന, അവസാനം എല്‍ ഇ സെഡ് എന്നീ അക്ഷരങ്ങള്‍ വരുന്ന പ്ലേറ്റുകള്‍ക്കും നിരോധനമുണ്ട്. പല വാഹനമുടമകളുടെയും നര്‍മ്മ ബോധത്തിന്റെ പ്രതിരൂപം കൂടിയാണ് പേഴ്സണലൈസ്ഡ് നമ്പര്‍ പ്ലേറ്റുകള്‍ എന്നാല്‍, ഇപ്പോള്‍ ആ നര്‍മ്മ ഭാവനകള്‍ക്ക് ഡി വി എല്‍ എ അതിരുകള്‍ കല്‍പിച്ചിരിക്കുകയാണ്.
