ബിജെപി ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ പീഡന പരാതി,,,പീഡിപ്പിച്ച ശേഷം പകർത്തിയ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും പണം നൽകില്ലെന്ന് പറഞ്ഞ് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു



ചാരുംമൂട്: ബിജെപി ഗ്രാമ പഞ്ചായത്ത് അംഗത്തിനെതിരെ പീഡന പരാതി. പാലമേൽ ഗ്രാമ പഞ്ചായത്ത് അംഗം പുന്നക്കാകുളങ്ങര വീട്ടിൽ അനിൽകുമാറിനും (40), ചൂരത്തലക്കൽ അനിലിനും (48) എതിരെ നൂറനാട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ നൂറനാട് പൊലീസാണ് കേസെടുത്തത്. 2019 മുതൽ 2023 വരെ ഭീഷണിപെടുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും തന്നെയും മകനേയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണിയും കാരണമാണ് പരാതി നൽകാൻ താമസമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.
ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതിയെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം കൂടി പീഡിപ്പിക്കുകായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പീഡിപ്പിച്ച ശേഷം പകർത്തിയ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും പണം നൽകില്ലെന്ന് പറഞ്ഞ് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. നൂറനാട് പൊലീസ് കേസെടുത്തു.
Previous Post Next Post