കണ്ണൂര്‍: സിപിഐഎം പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടുകടത്തിയതില്‍ പ്രതിഷേധം. കണ്ണൂര്‍ പാനൂര്‍ മേലേ ചമ്പാട് മുന്‍ ബ്രാഞ്ച് സെക്രട്ടറി രാഗേഷിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. ഇതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന അന്‍പതിലധികം അണികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
രാഗേഷിനെ നാടുകടത്തിയതില്‍ സമൂഹമാധ്യമങ്ങളിലൂടെയും സിപിഐഎം അനുഭാവികള്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് തെരുവിലും പ്രതിഷേധിച്ചത്. പൊലീസ് നടപടി ഏകപക്ഷീയമാണെന്നാണ് അണികളുടെ ആരോപണം. വീടാക്രമിക്കല്‍, സ്‌ഫോടക വസ്തു കൈകാര്യം ചെയ്യല്‍ തുടങ്ങിയ കേസുകളാണ് രാഗേഷിനെതിരെയുള്ളത്.