കോട്ടയം :
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന പത്രപ്രവർത്ത കന്റെ അനുഭവക്കു റിപ്പുകൾ അടങ്ങിയ പുസ്തകം ആശുപത്രിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
മുതിർന്ന പത്രപ്രവർത്ത കനും സീനിയർ ജേണലിസ്റ്റ്സ് ഫോറം കേരള അംഗവുമായ എ ആർ ജോൺസൺ രചിച്ച 'ഓർമ വച്ച നാൾ മുതൽ' എന്ന ആത്മകഥാപരമായ പുസ്തകമാണ് എസ് എച്ച് മെഡിക്കൽ സെന്റർ ആശുപത്രി യിൽ ഔപചാരികത കളൊന്നുമില്ലാതെ പ്രകാശനം ചെയ്തത്.
കോട്ടയം ലൂർദ്ദ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് നെൽപ്പുരപറമ്പിൽ പ്രകാശനം നിർവ്വഹിച്ചു. കേരള ലളിതകല അക്കാദമി മുൻ ചെയർമാൻ കെ എ ഫ്രാൻസിസ് , എം എസ് ദിലീപ് എന്നിവർ പുസ്തകത്തിൻ്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
ജോൺസന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ദീർഘകാലം മംഗളം വാരികയിലും തുടർന്ന് മലയാള മനോരമ വാരികയിലും ഫീച്ചറിസ്റ്റ് ആയിരുന്ന ഗ്രന്ഥകാര ൻ അടുത്തിടെയാണ് വിരമിച്ചത്.