മാവേലിക്കര: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇറവങ്കര സ്വദേശി ഷാബു വർഗീസ് (44) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മാവേലിക്കര കൊച്ചാലുംമൂട് ജംക്‌ഷന് സമീപം ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഷാബുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. യുവാവിന് ദാരുണാന്ത്യം
ജോവാൻ മധുമല
0
Tags
Top Stories