വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ


വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പിറവത്ത് സ്ത്രീകളെ കടന്ന് പിടിച്ച സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ പരീതിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ പരാതിയിലാണ് നടപടി.

പിറവം പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു സ്ത്രീകൾ. ഇതിനിടെയായിരുന്നു പരീത് സ്ത്രീകളെ കടന്ന് പിടിക്കാൻ ശ്രമിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിക്കുകയായിരുന്നു സ്ത്രീകൾ. ഇതിനിടെ അവിടെയുണ്ടായിരുന്ന പരീത് ഇവരെ കടന്ന് പിടിക്കുകയായിരുന്നു. സ്ത്രീകൾ ബഹളമുണ്ടാക്കി. ഇതോടെ വിഷയത്തിൽ നാട്ടുകാർ ഇടപെടുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് പരീതിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തിയാണ് പരീതിനെതിരെ കേസ് എടുത്തത്.

അതേസമയം ഒരാഴ്ചയ്ക്കിടെ സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയതിന്റെ പേരിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ പോലീസുകാരനാണ് പരീത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ബസിൽവച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
Previous Post Next Post