കോഴിക്കോട്: യുവാവിന് ഹെല്‍മറ്റിനുള്ളില്‍ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റു. കൊയിലാണ്ടി സ്വദേശി രാഹുലിനാണ് പാമ്പ് കടിയേറ്റത്. ഓഫീസിലേക്ക് പോകുന്നതിനിടെ തലയുടെ വലതു ഭാഗത്തായി അസഹ്യമായ വേദനയുണ്ടാകുകയായിരുന്നു.
ഉടന്‍ ഹെല്‍മറ്റ് ഊരി മാറ്റുകയും അതിനുള്ളില്‍ നിന്ന് പാമ്പ് നിലത്ത് വീഴുകയുമായിരുന്നു. നാട്ടുകാര്‍ ഉടന്‍ രാഹുലിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രാഹുലിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു