പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദത്തിൽ സതിയമ്മയ്‌ക്കെതിരെ പൊലീസിൽ പരാതി. വ്യാജരേഖ ചമച്ച് ജോലി നേടിയതായി ആണ് പരാതി


 



കോട്ടയം: പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദത്തിൽ സതിയമ്മയ്‌ക്കെതിരെ പൊലീസിൽ പരാതി. വ്യാജരേഖ ചമച്ച് ജോലി നേടിയതിൽ അയൽവാസിയായ ലിജിമോൾ ആണ് പരാതി നൽകിയത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാറിനൊപ്പം വാർത്താ സമ്മേളനം നടത്തിയ ലിജിമോൾ തനിക്ക് ആരോഗ്യ പ്രശ്നമില്ലെന്നും, രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും പറഞ്ഞു. താനിപ്പോൾ ഐശ്വര്യ കുടുംബശ്രീയിലെ അംഗമല്ല. ഇന്നലെ സോഷ്യൽ മീഡിയയിൽ വന്ന വാർത്ത കണ്ടാണ് തന്റെ പേരിൽ സതീദേവി ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നത്. ലിജിമോളുടെ ജോലി സതീദേവി ചെയ്ത് വരികയായിരുന്നുവെന്നും അതിനാലാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു ഇന്നലെ സർക്കാർ പുറത്തുവിട്ട രേഖ.
Previous Post Next Post