ചങ്ങനാശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി വാഴപ്പള്ളി മഞ്ചാടിക്കര ഭാഗത്ത് കുരുതിക്കളം വീട്ടിൽ ഷാഹുൽ രമേശ് (23), ഇയാളുടെ സഹോദരങ്ങളായ രാഹുൽ രമേശ് (24), ഗോകുൽ രമേശ് (28), ചങ്ങനാശേരി കണ്ടത്തി പ്പറമ്പ് ഭാഗത്ത് പതാലിൽ വീട്ടിൽ ലിബിൻ ആന്റണി (24) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം മഞ്ചാടിക്കര ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ചീത്ത വിളിക്കുകയും, കമ്പിവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിനു മുൻപ് ഇവർ നാലുപേരും ചേർന്ന് വീട്ടമ്മയുടെ വീടിനു സമീപം വാക്ക് തർക്കത്തിൽ ഏർപ്പെടുന്നത് ഇവരുടെ മകൻ വീഡിയോ എടുത്തതിലുള്ള വിരോധം മൂലമാണ് ഇവർ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും, മകനെയും ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ,ഗോപകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
ചങ്ങനാശേരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും കൊല്ലാൻ ശ്രമിച്ച കേസിൽ നാല് പേർ പിടിയിൽ.
ജോവാൻ മധുമല
0