പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്… വോട്ടെണ്ണൽ തിയതി മാറ്റണമെന്ന പരാതി….സെപ്തംബർ എട്ടിനാണ് മണർകാട് പള്ളിയിൽ പ്രധാന പെരുന്നാൾ. ഇത് പരി​ഗണിച്ച് സെപ്തംബർ എട്ടിനുള്ള വോട്ടെണ്ണൽ തീയതി മാറ്റണമെന്നാണ് അയർക്കുന്നം ബ്ലോക്ക് കോൺ​ഗ്രസ് പരാതി നൽകിയിട്ടുള്ളത്.


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തിയതി മാറ്റണമെന്ന പരാതിയുമായി കോൺ​ഗ്രസ്. സെപ്തംബർ എട്ടിനാണ് മണർകാട് പള്ളിയിൽ പ്രധാന പെരുന്നാൾ. ഇത് പരി​ഗണിച്ച് സെപ്തംബർ എട്ടിനുള്ള വോട്ടെണ്ണൽ തീയതി മാറ്റണമെന്നാണ് അയർക്കുന്നം ബ്ലോക്ക് കോൺ​ഗ്രസ് പരാതി നൽകിയിട്ടുള്ളത്.

ഒരു മാസം മാത്രമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനിയുള്ളത്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. ഓണക്കാലത്തിന്റെ ആഘോഷത്തിലേക്ക് നീങ്ങിയ കേരളത്തെ ചൂടേറിയ രാഷ്ട്രീയ പോർമുഖത്തേക്ക് വഴിതിരിച്ചു വിടുന്നതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. ആഗസ്റ്റ് 17 നാണ് മണ്ഡലത്തിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്തംബർ അഞ്ചിന് പുതുപ്പള്ളി മണ്ഡലത്തിൽ ജനകീയ വോട്ടെടുപ്പ് നടക്കും. സെപ്തംബർ എട്ടിന് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ ആരാണെന്ന് വ്യക്തമാകും
Previous Post Next Post