ആലപ്പുഴ : ആലപ്പുഴ പുന്നമട കായലിൽ 69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് അരങ്ങേറും. 2017ന് ശേഷം ഇതാദ്യമായാണ് ടൂറിസം കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്.
ഒൻപതു വിഭാഗങ്ങളി ലായി പത്തൊൻപത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ള ങ്ങളാണ് ഇത്തവണ ജലമേളയിൽ പങ്കെടുക്കുന്നത്.
രാവിലെ 11 മണിക്ക് ഹീറ്റ്സ് നടക്കും. ചുണ്ടൻ വള്ളങ്ങൾക്ക് 5 ഹീറ്റ്സ് ഉണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയൻ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നെഹ്റു പ്രതിമയിൽ മുഖ്യമന്ത്രി പുഷ്പാർ ച്ചന നടത്തും. തുടർന്നാ ണു ജലമേള ഉദ്ഘാടനം ചെയ്യുക. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ രാജൻ, സജി ചെറിയാൻ, എം ബി രാജേഷ്, വീണാ ജോർജ്, വി അബ്ദുറഹ്മാൻ എന്നിവർ മുഖ്യാതിഥി കളായിരിക്കും.
മൂന്ന് മണിക്ക് മത്സരം പുനരാരംഭിക്കും. നാല് ട്രാക്കുകളിലായാണു വള്ളങ്ങൾ മത്സരിക്കു ന്നത്. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച് ആദ്യമെ ത്തുന്ന നാല് വള്ളങ്ങ ളാണു ഫൈനൽ പോരാ ട്ടത്തിന് ഇറങ്ങുക.
വൈകിട്ട് അഞ്ച് മണിക്കാണ് ഫൈനൽ. 5.30 ന് മന്ത്രി പി പ്രസാദ് വിജയികൾക്കു ട്രോഫി കൾ സമ്മാനിക്കും.