പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് : പരസ്യപ്രചാരണം അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കി

 


കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി നാല് ദിവസം മാത്രം ബാക്കി. ഇതോടെ പരസ്യപ്രചാരണം ശക്തമാക്കി മുന്നണികൾ.

 മൂന്നാംഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി നാളെ വീണ്ടും പുതുപ്പള്ളിയിലെത്തും.

 എ.കെ ആന്റണിയും ശശി തരൂർ എം.പിയും വരും ദിവസങ്ങളിൽ യു.ഡി.എഫ് ക്യാമ്പിന് ആവേശം പകരും.

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് വിവിധ പഞ്ചായത്തു കളിൽ കുടുംബയോഗ ങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കും.

ചതയദിന പരിപാടികളിൽ പങ്കെടുത്തുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്, എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ എന്നിവർ രാവിലെ തന്നെ പര്യടനം ആരംഭിച്ചു.ഗ്ഗ
أحدث أقدم