ഷൂവിൽ മൊബൈൽ ഫോൺവച്ച് സ്വകാര്യ ദൃശ്യം പകർത്താൻ ശ്രമം; യുവാവ് പിടിയിൽ



കണ്ണൂർ : ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പിടിയിലായി. കല്യാശ്ശേരി മാങ്ങാട് സ്വദേശി മുഹനാസാണു (31) ടൗൺ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണു സംഭവം.

സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിലെത്തി സ്ത്രീകളുടെ സമീപത്തുനിന്നാണു ദൃശ്യങ്ങൾ പകർത്തിയത്. സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ചോദ്യം ചെയ്തപ്പോഴാണ് ഷൂസിൽ മൊബൈൽ വച്ചതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിന്റെ മാനേജരുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. 
أحدث أقدم