അതിര്‍ത്തിത്തര്‍ക്കം: ഇന്ത്യ-ചൈന സേനാ കമാന്‍ഡര്‍മാരുടെ ചര്‍ച്ച ഇന്ന്


 ന്യൂഡല്‍ഹി : ലഡാക്കിലെ അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുക ലക്ഷ്യമിട്ട് ഇന്ത്യ, ചൈന സേനാ കമാന്‍ഡര്‍മാര്‍ ഇന്നു ചര്‍ച്ച നടത്തും. സേനാതലത്തില്‍ നടത്തുന്ന 19-ാം ചര്‍ച്ചയാണിത്. ഇന്ത്യന്‍ സംഘത്തെ ലേ ആസ്ഥാനമായുള്ള സേനാ കോറിന്റെ കമാന്‍ഡര്‍ ലഫ് ജനറല്‍ റഷിം ബാലി നയിക്കും. 

ദക്ഷിണാഫ്രിക്കയില്‍ ഈ മാസം നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഒരേ വേദിയില്‍ വരാനിരിക്കെയാണ് സേനാതല ചര്‍ച്ച നടക്കുന്നത്.  

കഴിഞ്ഞ ഏപ്രില്‍ 23ന് ആണ് ഇരു സേനകളും ഒടുവില്‍ ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

Previous Post Next Post