കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. വൈകീട്ട് നാലു മണിക്ക് പാമ്പാടിയിൽ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യോഗത്തില്‍ അധ്യക്ഷനാകും.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, യുഡിഎഫ് നേതാക്ക ളായ പി കെ കുഞ്ഞാലി ക്കുട്ടി, പി ജെ ജോസഫ്, ഷിബു ബേബിജോണ്‍, മാണി സി കാപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
യുഡിഎഫ് സ്ഥാനാര്‍ ത്ഥി ചാണ്ടി ഉമ്മന്‍ ഗൃഹസന്ദര്‍ശനം അടക്കം നടത്തി വരികയാണ്.
അതേസമയം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പ്രവര്‍ത്തന ങ്ങള്‍ക്കായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഇന്ന് പുതുപ്പള്ളി മണ്ഡലത്തിലെത്തും. വൈകിട്ട് നാലിന് പാമ്പാടിയില്‍ തുറക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും.
ജെയ്ക് സി തോമസ് ഈ മാസം 16 ന് നാമനിര്‍ദേശ പത്രിക നല്‍കും.
ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും 16 ന് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളി യിലെത്തും.
ബിജെപി യുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.