ചെങ്ങന്നൂര്‍: ടോറസ് ലോറി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് അത്ഭുകരമായി രക്ഷപെട്ടു.
വെണ്മണി കിഴക്കുംമുറി കുറ്റിയില്‍ പുത്തന്‍വീട്ടില്‍ ഓമനക്കുട്ടന്റെ ഭാര്യ അജിത ഓമനക്കുട്ടന്‍ (45) ആണ് മരിച്ചത്.
ഇന്ന് (14) രാവിലെ 11.15ഓടെ എം.സി റോഡില്‍ ചെങ്ങന്നൂര്‍ ഐടിഐ ജംഗ്ഷന് സമീപം ഹോട്ടല്‍ ആര്യാസിന് മുന്‍ഭാഗത്തായാണ് അപകടം ഉണ്ടായത്.
ചെങ്ങന്നൂരിലെ ആശുപത്രിയിലേക്ക് ഓമനക്കുട്ടനോടൊപ്പം സ്‌കൂട്ടറില്‍ വരികയായിരുന്നു അജിത. പിന്നാലെ എത്തിയ ടോറസ് ലോറി സ്‌കൂട്ടറിന്റെ വശത്തായി ഇടിക്കുകയും പിന്‍സീറ്റിലിരുന്ന അജിത ലോറിക്ക് അടിയിലേക്ക് വീഴുകയുമായിരുന്നു.
സ്‌കൂട്ടറില്‍ നിന്നും ഇടത്തേക്ക് തെറിച്ചു വീണ ഓമനക്കുട്ടന്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.
അരയ്ക്ക് താഴെ ഭാഗത്ത് കൂടി കയറിയിറങ്ങിയ ശേഷമാണ് ലോറി നിര്‍ത്തിയത്. ഗുരുതരാവസ്ഥയിലായ ഇവരെ ഉടന്‍ തന്നെ 108 ആംബുലന്‍സില്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പ് മരണം സംഭവിച്ചു.
അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗതം തടസപ്പെട്ടു. ചെങ്ങന്നൂര്‍ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടസ്ഥലം അഗ്നിരക്ഷാസേന വൃത്തിയാക്കി. സംസ്‌കാരം പിന്നീട്.
മക്കള്‍: അഭിഷേക്, ആദിത്യന്‍ (വിദ്യാര്‍ഥികള്‍)